ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്ത ഇന്ത്യക്കാരിയുടെ വിദ്യാര്‍ഥി വിസ യുഎസ് റദ്ദാക്കി

വാഷിങ്ടണ്‍: ഫലസ്തീന്‍ അനുകൂല പ്രതിഷേധത്തില്‍ പങ്കെടുത്തതിന് ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ വിസ യുഎസ് അധികൃതര്‍ റദ്ദാക്കി. കൊളംബിയ സര്‍വകലാശാലയില്‍ അര്‍ബന്‍ പ്ലാനിങ്ങ് പഠിക്കുകയായിരുന്ന രഞ്ജനി ശ്രീനിവാസന്റെ വിസയാണ് യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് റദ്ദാക്കിയത്. ഇതോടെ രഞ്ജനി നാട്ടിലേക്ക് തിരിച്ചു.
I'm glad to see one of the Columbia University terrorist sympathizers… pic.twitter.com/jR2uVVKGCM
— Secretary Kristi Noem (@Sec_Noem) March 14, 2025
ഹമാസിനെ പിന്തുണയ്ക്കുന്നതടക്കമുള്ള കാര്യങ്ങളാണ് രഞ്ജനി ചെയ്തതെന്നും അതിനാല്‍ മാര്‍ച്ച് അഞ്ചിന് വിസ റദ്ദാക്കിയെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് സെക്രട്ടറി ക്രിസ്റ്റി നോയം പറഞ്ഞു. അഹമദാബാദിലെ സിഇപിടി സര്‍വകലാശാലയില്‍ നിന്നും ബിരുദം നേടിയ രഞ്ജനി ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നാണ് ബിരുദാനന്തരബിരുദം നേടിയിരുന്നത്. ഫുള്‍ബ്രൈറ്റ് നെഹ്‌റു, ഇന്‍ലേക്ക്‌സ് സ്‌കോളര്‍ഷിപ്പുകളോടെയായിരുന്നു പഠനം.