പട്ന: ബിഹാറില്‍ ഇന്‍ഡ്യ സഖ്യകക്ഷി നേതാവിന്റെ പിതാവ് കൊല്ലപ്പെട്ട നിലയില്‍. വികാസ്ശീല് ഇന്സാന് പാര്‍ട്ടി (വിഐപി) നേതാവും ബിഹാറിലെ മുന്‍ മന്ത്രിയുമായിരുന്ന മുകേഷ് സാഹ്നിയുടെ പിതാവ് ജിതന്‍ സാഹ്നിയെയാണ് തറവാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബിഹാറിലെ ദര്‍ബംഗയിലെ വസതിയില്‍ ചൊവ്വാഴ്ച രാവിലെ വികൃതമാക്കിയ നിലയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികള്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു. മോഷണമാണോ വൈരാഗ്യമാണോ കൊലപാതക കാരണമെന്ന് അന്വേഷിക്കുന്നതായി പോലിസ് അറിയിച്ചു. ഇന്‍ഡ്യ സഖ്യത്തിലെ കക്ഷിയായ വികാസ്ശീല് ഇന്സാന് പാര്‍ട്ടിക്ക് ഒബിസി വിഭാഗത്തിനിടയില്‍ നല്ല സ്വാധീനമുണ്ട്. സംഭവത്തില്‍ നിതീഷ് കുമാര്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി ആര്‍ജെഡി രംഗത്തെത്തി. മുംബൈയിലായിരുന്ന മുകേഷ് സാഹ്നി വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.