നിലം തൊട്ട വിമാനം വീണ്ടും പറന്നു; ചുഴലിക്കാറ്റിനിടെ സാഹസിക ലാന്‍ഡിങിന് ശ്രമം (വീഡിയോ)
ചെന്നൈ: ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിന് ശ്രമിച്ച വിമാനത്തിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇന്നലെ ഉച്ചയോടെയാണ് ഇന്‍ഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനു ശ്രമിച്ചത്. ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനം ചെരിയുകയും പിന്നാലെ പറന്നുയരുകയുമായിരുന്നു. ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്റെ ലാന്‍ഡിങ് ശ്രമം.
നിലം തൊട്ട വിമാനം വീണ്ടും പറന്നു; ചുഴലിക്കാറ്റിനിടെ സാഹസിക ലാന്‍ഡിങിന് ശ്രമം (വീഡിയോ) pic.twitter.com/Ky5Fhb5NjX
— Thejas News (@newsthejas) December 1, 2024