പല്ലിലെ ഗം മാറ്റാനെത്തിയ യുവതിയുടെ നാവില്‍ മുറിവേറ്റു; ഡെന്റല്‍ ക്ലിനിക്കിനെതിരേ കേസ്

Update: 2025-03-29 13:57 GMT
പല്ലിലെ ഗം മാറ്റാനെത്തിയ യുവതിയുടെ നാവില്‍ മുറിവേറ്റു; ഡെന്റല്‍ ക്ലിനിക്കിനെതിരേ കേസ്

പാലക്കാട്: ചികിത്സയ്ക്കിടെ യുവതിയുടെ നാവിന്റെ അടിഭാഗത്ത് മുറിവ് പറ്റിയ സംഭവത്തില്‍ ഡെന്റല്‍ ക്ലിനിക്കിനെതിരെയും ഡോക്ടര്‍ക്കെതിരെയും പരാതി. ആലത്തൂര്‍ ഡെന്റല്‍ കെയര്‍ ക്ലിനിക്കിനെതിരെയാണ് ആലത്തൂര്‍ പോലിസ് കേസെടുത്തിരിക്കുന്നത്. മാര്‍ച്ച് 24നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 21കാരിയായ ഗായത്രിയാണ് പരാതി നല്‍കിയത്. പല്ലില്‍ കമ്പിയിട്ടതിന്റെ ഭാഗമായി ഗം മാറ്റാന്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് അപകടമുണ്ടായത്. ഡ്രില്ലര്‍ നാവിന്റെ അടിഭാഗത്ത് തുളഞ്ഞു കയറി മുറിവേല്‍ക്കുകയായിരുന്നു.

Similar News