ലഹരി കേസില്‍ അന്വേഷണം സിനിമാതാരങ്ങളിലേക്ക്; ഗുണ്ടാനേതാവ് ഓംപ്രകാശിനെ കണ്ടവരില്‍ ചലച്ചിത്ര താരങ്ങളും

ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ ഓംപ്രകാശിനെ കണ്ടു എന്നത് നിലവില്‍ പൊലിസ് സ്ഥിരീകരിച്ചു കഴിഞ്ഞു

Update: 2024-10-07 09:47 GMT

കൊച്ചി: ഗുണ്ടാനേതാവ് ഓംപ്രകാശിന്റെ റിമാന്‍ഡ് റിപോര്‍ട്ടില്‍ സിനിമാതാരം ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാര്‍ട്ടിന്റെയും പേരുകള്‍. ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ ഓംപ്രകാശിനെ കണ്ടു എന്നത് നിലവില്‍ പൊലിസ് സ്ഥിരീകരിച്ചു കഴിഞ്ഞു. ഇന്നലെ ഓംപ്രകാശിനെ പോലിസ് കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പാണ് ഇരുവരും ഹോട്ടല്‍ മുറിയിലെത്തി ഇയാളെ കണ്ടത്. വൈകാതെ കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ രണ്ടു പേരുടെയും മൊഴികള്‍ പൊലിസ് എടുക്കും. താരങ്ങളടക്കം 20 പേര്‍ ഓംപ്രകാശിനെ കാണാന്‍ എത്തിയിട്ടുണ്ടെന്നാണ് സൂചനകള്‍.




Tags:    

Similar News