ഇതര സംസ്ഥാന തൊഴിലാളികളുടെ സമര്‍പ്പണത്തിന് കവിതയിലൂടെ നന്ദി പറഞ്ഞ് വയനാട്ടില്‍ ഒരു ഐപിഎസ് ഓഫിസര്‍
കല്‍പ്പറ്റ: ലോക്ക് ഡൗണ്‍ കാലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ക്കും വേദനകള്‍ക്കും മാപ്പ് പറഞ്ഞ് അവരുടെ സമര്‍പ്പണത്തിന് നന്ദി പറഞ്ഞ് യുവ ഐപിഎസ് ഓഫിസര്‍. പദംസിങ് ഐപിഎസ്സാണ് വയനാട്ടിലെ ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് നന്ദി പറഞ്ഞ് കവിത എഴുതിയത്.
ലോക്ക് ഡൗണ്‍ മൂലം കുടിയേറ്റത്തൊഴിലാളികള്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകള്‍ക്ക് കവിതയിലൂടെ അദ്ദേഹം മാപ്പു ചോദിച്ചു. അവരുടെ കഠിനധ്വാനത്തിന് നന്ദി പ്രകാശിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വയനാട്ടിലേക്ക് സ്വാഗതം. ജില്ല അവരുടെ തിരിച്ചുവരവിന് കാത്തിരിക്കുകയാണ്- പദം സിങ് പറയുന്നു.
ജാര്‍ഖണ്ഡിലേക്കും രാജസ്ഥാനിലേക്കുമുള്ള ഇതര സംസ്ഥാന തൊഴിലാളികളെ വഹിച്ചുകൊണ്ടുളള ട്രയിന്‍ ഇന്നാണ് കൊഴിക്കോടു നിന്ന് പുറപ്പെട്ടത്. ഇന്ന് പുറപ്പെട്ട ഗ്രൂപ്പില്‍ 509 പേര്‍ ജാര്‍ഖണ്ഡിലേക്കും 346 പേര്‍ രാജസ്ഥാനിലേക്കുമാണ്. 33 കെഎസ്ആര്‍ടി ബസ്സുകളിലായാണ് കുടിയേറ്റത്തൊഴിലാളികളെ റയില്‍വേ സ്റ്റേഷനിലെത്തിച്ചത്. കുടിയേറ്റത്തൊഴിലാളികളോട് സുരക്ഷിതമായി ഇരിക്കാന്‍ പദംസിങ് കവിതയിലൂടെ അഭ്യര്‍ത്ഥിച്ചു.