ആഭിചാര ക്രിയകളുമായി കൊലപാതകത്തിന് ബന്ധമുണ്ടോ? ; ദുരൂഹത മാറാതെ ബാലരാമപുരം

Update: 2025-01-31 06:24 GMT
ആഭിചാര ക്രിയകളുമായി കൊലപാതകത്തിന് ബന്ധമുണ്ടോ? ; ദുരൂഹത മാറാതെ ബാലരാമപുരം

ബാലരാമപുരം: ദുരൂഹത മാറാതെ ബാലരാമപുരം കൊലപാതകം. ഇന്നലെയാണ് പാറശാല സ്വദേശി ശ്രീജിത്തിന്റെയും ബാലരാമപുരം നിഡാനൂര്‍ക്കോണം നെല്ലിവിള സ്വദേശി ശ്രീതുവിന്റെയും മകള്‍ ദേവേന്ദുവിനെയാണ് വീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കേസില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറിനെ (24) ബാലരാമപുരം പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

ശ്രീതുവിന്റെ കുടുംബത്തിനു സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് യൂചനകള്‍. ഹരികുമാര്‍ ജോലിക്കൊന്നും പോയിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും സംശയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് കരിക്കകം സ്വദേശിയായ പൂജാരിയെ ചോദ്യം ചെയ്യാന്‍ പോലിസ് സ്‌റ്റേഷനില്‍ എത്തിച്ചു. ശ്രീതുവിനെതിരേ ഭര്‍ത്താവ് ശ്രീജിത്ത് മൊഴി നല്‍കിയിട്ടുണ്ട്. ഹരികുമാര്‍ ചോദ്യങ്ങളോട് സഹകരിക്കുന്നില്ലെന്നും പോലിസ് പറയുന്നു.

Tags:    

Similar News