മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന ടെന്റിന് നേരെ ബോംബെറിഞ്ഞ് ഇസ്രായേല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Update: 2025-04-07 07:48 GMT
മാധ്യമപ്രവര്‍ത്തകര്‍ താമസിക്കുന്ന ടെന്റിന് നേരെ ബോംബെറിഞ്ഞ് ഇസ്രായേല്‍; രണ്ടുപേര്‍ കൊല്ലപ്പെട്ടു

ഗസ: യൂനിസിലെ നാസര്‍ ആശുപത്രിക്ക് സമീപമുള്ള മാധ്യമപ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്ന ടെന്റിന് നേരെ ഇസ്രായേല്‍ ബോംബെറിഞ്ഞു. ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ട രണ്ടു പേരും മാധ്യമപ്രവര്‍ത്തകരാണ്. 50ലധികം പേരെ കൊലപ്പെടുത്തുകയും മധ്യ ദേര്‍ എല്‍ബലാഹിലെ താമസക്കാരോട് പലായനം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തതിന് ശേഷമാണ് ഇസ്രായേല്‍ സൈന്യം വീണ്ടും ആക്രമണങ്ങള്‍ നടത്തുന്നത്.

അതേസമയം, അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു ഫലസ്തീന്‍അമേരിക്കന്‍ ആണ്‍കുട്ടിയെ ഇസ്രായേല്‍ സൈന്യം വെടിവച്ചു കൊന്നു. തെക്കന്‍ ലെബനനില്‍ മറ്റ് രണ്ട് പേരെയും കൊലപ്പെടുത്തി. ഗസയ്‌ക്കെതിരായ ഇസ്രായേല്‍ യുദ്ധത്തില്‍ കുറഞ്ഞത് 50,695 പലസ്തീനികള്‍ മരിച്ചതായും 115,338 പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

Tags:    

Similar News