സ്ത്രീകള്‍ 'അവകാശങ്ങളുള്ള മൃഗങ്ങളെന്ന്' ഇസ്രായേല്‍ പ്രധാനമന്ത്രി

ഭാര്യ വേദിയിലിരിക്കവെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി സ്ത്രീകള്‍ മൃഗങ്ങളാണെന്നു പറഞ്ഞത്.

Update: 2020-11-26 06:02 GMT

ടെല്‍അവീവ്: അവരുടേതായ അവകാശങ്ങളുള്ള മൃഗങ്ങളാണ് സ്ത്രീകളെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായുള്ള അന്താരാഷ്ട്രദിനത്തോടനുബന്ധിച്ച് സംബന്ധിച്ച പരിപാടിക്കിടെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി സ്ത്രീകളെ മൃഗങ്ങളായി പറഞ്ഞത്.

'നിങ്ങള്‍ സ്ത്രീകളുടെ ഉടമകളല്ല, നിങ്ങള്‍ക്ക് പ്രഹരിക്കാവുന്ന ജീവികളല്ല സ്ത്രീകള്‍, മൃഗങ്ങളെ ഉപദ്രവിക്കരുതെന്ന് നാം പറയാറുണ്ട്. മൃഗങ്ങളോട് നമുക്ക് അനുതാപമുണ്ട്. അവരുടേതായ അവകാശങ്ങളുള്ള ജീവികളാണ് സ്ത്രീകളും കുട്ടികളും'. നെതന്യാഹു പറഞ്ഞു.

ഇസ്രായേലി നേതാവിന്റെ സ്ത്രീ വിരുദ്ധപരാമര്‍ശത്തിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഭാര്യ വേദിയിലിരിക്കവെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി സ്ത്രീകള്‍ മൃഗങ്ങളാണെന്നു പറഞ്ഞത്.




Tags:    

Similar News