ജയ് ശ്രീറാം വിളിച്ചില്ല; മധ്യവയസ്‌കനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം

Update: 2019-06-22 06:43 GMT

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജയ്ശ്രീറാം വിളിക്കാന്‍ വിസമ്മതിച്ച മുസ്‌ലിം മധ്യവയസ്‌കനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം. മുഹമ്മദ് മുഅ്മിന്‍ എന്ന മധ്യവയസ്‌കനെയാണ് ഡല്‍ഹിയിലെ രോഹ്ണി സെക്ടര്‍ 20ല്‍ കാറിലെത്തിയ സംഘം ആക്രമിച്ചത്. വഴിയരികിലൂടെ നടക്കുകയായിരുന്ന മുഅ്മിനു നേരെ കാറിലെത്തിയ യുവാക്കള്‍ ജയ്ശ്രീറാം വിളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിസ്സമ്മതിച്ച് മുന്നോട്ടുപോകവെ മുഅ്മിനെ കാറുപയോഗിച്ച് ഇടിക്കുകയായിരുന്നു. വീണുകിടന്ന തന്നെ ഉപേക്ഷിച്ച് സംഘം കാറോടിച്ചു പോയിയെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് അദ്ദേഹം പറഞ്ഞു. പരിക്കേറ്റതിനു പിന്നാലെ മുഅ്മിന്‍ പോലിസിനു പരാതി നല്‍കി. പരാതിയില്‍ കേസെടുത്ത പോലിസ് എന്നാല്‍, സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിച്ചുവരികയാണെന്നും സാക്ഷികളുടെ മൊഴികള്‍ എടുക്കുമെന്നും പറഞ്ഞു.

കഴിഞ്ഞദിവസം അസമിലെ ബര്‍പെട്ടയില്‍ ഓട്ടോ തടഞ്ഞു യാത്രക്കാരെ കൊണ്ട് ജയ് ശ്രീറാം, പാകിസ്താന്‍ മൂര്‍ദ്ദാബാദ് വിളിപ്പിച്ചിരുന്നു. ജയ്ശ്രീറാം വിളിക്കാന്‍ വിസ്സമ്മതിച്ചതോടെ അക്രമികള്‍ ഇവരെ മര്‍ദിക്കുകയും ചെയ്തു. അക്രമികള്‍ തന്നെ ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.



 


Similar News