ഫലം അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നു; ആരുടെ നിര്‍ദേശ പ്രകാരമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ജയറാം രമേശ്
ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ഫലം അപ്‌ഡേറ്റ് ചെയ്യാന്‍ വൈകുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ജയറാം രമേശ്. ആദ്യ മണിക്കൂറുകളില്‍ ഫലം അപ്‌ഡേറ്റു ചെയ്യാനുണ്ടായ വേഗം ഇപ്പോഴില്ലെന്നും, പതിയെ അപ്‌ഡേറ്റ് ചെയ്യാനുള്ള നിര്‍ദേശം ആരാണ് നല്‍കിയതെന്നും ജയറാം രമേശ് എക്‌സില്‍ പോസ്റ്റു ചെയ്ത കുറിപ്പില്‍ ചോദിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം പുരോഗമിക്കുന്നതിനിടെയാണ് കമ്മീഷനെ വിമര്‍ശിച്ച് ജയറാം രമേശ് രംഗത്തുവന്നത്. നേരത്തെ, ഇന്ത്യ മുന്നണി അധികാരത്തില്‍ വരുമെന്നും പാര്‍ലമെന്റില്‍നിന്ന് പുറത്തു പോകാന്‍ മോദി തയാറായിരിക്കണമെന്നും ജയറാം രമേശ് പറഞ്ഞിരുന്നു.