പഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

Update: 2025-04-23 05:20 GMT
പഹല്‍ഗാം ആക്രമണം; കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ജമ്മുകശ്മീരിലെ പഹല്‍ഗാമിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദരാഞ്ജലി അര്‍പ്പിച്ചു. ആക്രമണം വേദനാജനകവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ഉറ്റവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യസുരക്ഷയെ അപകടപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരെ അതിവേഗം കണ്ടെത്തുകയും നിയമത്തിനു മുന്നില്‍ എത്തിക്കുകയും വേണമെന്നും എല്ലാ പ്രതിലോമ ശക്തികളെയും അതിശക്തമായി ചെറുക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Tags:    

Similar News