അരുണാചലില്‍ ഏറ്റുമുട്ടല്‍; ഒരു സൈനികന്‍ കൊല്ലപ്പെട്ടു, രണ്ടു പേര്‍ക്ക് പരിക്ക്
പരിക്കേറ്റ ജവാന്‍മാരെ വിമാനത്തില്‍ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് നിന്ന് സായുധരെ തുരത്താന്‍ സുരക്ഷാ സേന വിപുലമായ പ്രത്യാക്രമണം ആരംഭിച്ചതായി ജില്ലാ പോലിസ് മേധാവി പറഞ്ഞു.
ഗുവാഹത്തി: അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ലയില്‍ നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നാഗാലാന്‍ഡിലെ (ഖപ്ലാങ് യുങ് ഓങ്) അംഗങ്ങളെന്ന് കരുതുന്ന സായുധസംഘവുമായി നടന്ന ഏറ്റുമുട്ടലില്‍ അസം റൈഫിള്‍സ് അര്‍ദ്ധസൈനിക വിഭാഗത്തിലെ ഒരു സൈനികന്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ് ജില്ലയിലെ നാംപോംഗ് സര്‍ക്കിളിനു കീഴിലുള്ള ലോംഗ്വി ഗ്രാമത്തില്‍ സുരക്ഷാ സേനയും 'തീവ്രവാദികളും' തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു അസം റൈഫിള്‍സ് ജവാന്‍ കൊല്ലപ്പെടുകയും മറ്റ് രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചാംഗ്ലാങ് ഡെപ്യൂട്ടി കമ്മീഷണര്‍ ദേവന്ഷ് യാദവ് പറഞ്ഞു.
പരിക്കേറ്റ ജവാന്‍മാരെ വിമാനത്തില്‍ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. പ്രദേശത്ത് നിന്ന് സായുധരെ തുരത്താന്‍ സുരക്ഷാ സേന വിപുലമായ പ്രത്യാക്രമണം ആരംഭിച്ചതായി ജില്ലാ പോലിസ് മേധാവി പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ നാംപോംഗ് സര്‍ക്കിളിനു കീഴിലുള്ള ലോംഗ്വി ഗ്രാമത്തില്‍ നിന്ന് എട്ട് കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.