ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്ത നിലയില്‍. 40 കാരനായ ബഹാദൂര്‍ ഥാപ്പയെയാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. സുരക്ഷാ ജീവനക്കാര്‍ക്ക് താമസിക്കാനുളള കെട്ടിടത്തിലെ മുറിയിലാണ് ബഹാദൂര്‍ ഥാപ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പ് ഒന്നും ലഭിച്ചിട്ടില്ല. മരണ കാരണം വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു. സെന്‍ട്രല്‍ ഡല്‍ഹിയിലെ സൗത്ത് അവന്യൂ പോലിസ് സ്റ്റേഷനില്‍ രാവിലെ നാലുമണിയോടെയാണ് സംഭവം വിളിച്ച് അറിയിച്ചത്. പോലിസ് അന്വേഷണം ആരംഭിച്ചു.