ജിദ്ദ: ദക്ഷിണ കേരളത്തിലെ എറണാകുളം മുതല്‍ കന്യാകുമാരി വരെയുള്ള ജിദ്ദ പ്രവാസികളെ ഉള്‍പ്പെടുത്തി ജെ.ടി.എ എന്ന ചുരുക്കപ്പേരില്‍ ജിദ്ദ തിരുവിതാംകൂര്‍ അസ്സോസിയേഷന്‍ രൂപീകരിച്ചു. തിരുവിതാംകൂറിന്റെ സാംസ്‌കാരികവും സാമൂഹികവുമായ പൈതൃക ചരിത്രങ്ങള്‍ ആഴത്തില്‍ പഠിക്കുവാനും പുതുതലമുറയിലേക്ക് പകര്‍ന്നുകൊടുക്കുവാനും വേദിയൊരുക്കുക, കലാപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളെ പരിപോഷിപ്പിക്കുകയും അവതരണ വേദികളൊരുക്കുകയും ചെയ്യുക, തിരുവിതാംകൂറിന്റെ അന്യം നിന്നുപോയ കലാരൂപങ്ങള്‍ പുതു തലമുറക്ക് പരിചയപ്പെടുത്തുക, പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട സേവനങ്ങളേയും കംപ്യൂട്ടര്‍ ആപ്‌ളിക്കേഷനെയും കുറിച്ച് അവബോധം നല്‍കുക, പ്രവാസികള്‍ക്കായി സര്‍ക്കാര്‍ തലത്തില്‍ വിഭാവനം ചെയ്യുന്ന പദ്ധതികളെ പറ്റി അവബോധം സൃഷ്ടിക്കല്‍, സ്‌പോര്‍ട്‌സില്‍ അഭിരുചി വളര്‍ത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള പദ്ധതികള്‍, കുട്ടികള്‍ക്കായി വ്യക്തിത്വ വികാസ പദ്ധതികള്‍, പ്രവാസി ക്ഷേമകരമാവുന്ന സേവനങ്ങള്‍ക്കായി അവശ്യഘട്ടങ്ങളില്‍ കൈകോര്‍ക്കുക, പ്രവാസികളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പ്രോത്സാഹനം നല്‍കുന്ന സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തല്‍, നിയമപരമായ സഹായങ്ങള്‍ വേണ്ടവര്‍ക്ക് കൃത്യമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, സാംസ്‌കാരിക കൂട്ടായ്മകളുമായി യോജിച്ചും സഹകരിച്ചും പ്രവര്‍ത്തിക്കുക എന്നിവയാണ് ജെ.ടി.എ ലക്ഷ്യമാക്കുന്നത്.
തിരുവിതവുംകൂറിന്റെ ഭാഗവും ഇപ്പോള്‍ തമിഴ്‌നാട് സംസ്ഥാനത്തിന്റെ ഭാഗവുമായ കന്യാകുമാരി ജില്ലയിലെയും കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലെയും ജിദ്ദ പ്രവാസികളാണ് ജെ ടി എ യില്‍ അംഗങ്ങളായിരിക്കുക.
രക്ഷാധികാരികളായി ദിലീപ് താമരകുളം(ആലപ്പുഴ ), സജി കെ. ജോര്‍ജ് (പത്തനംതിട്ട ), ജെ. കെ. സുബൈര്‍ (എറണാകുളം), പ്രസിഡന്റ് അലി തേക്ക്‌തോട് (പത്തനംതിട്ട), ജനറല്‍ സെക്രട്ടറി റഷീദ് ഓയൂര്‍ (കൊല്ലം), ടഷറര്‍ മാജ സാഹിബ് ഓച്ചിറ (കൊല്ലം), വെസ് പ്രസിഡന്റ് നവാസ് ബീമാപ്പള്ളി (തിരുവനന്തപുരം), സെക്രട്ടറി ശിഹാബ് താമരകുളം (ആലപ്പുഴ), അസിസ്റ്റന്റ് ട്രഷര്‍ സുനില്‍ പിള്ള കല്ലമ്പലം (തിരുവനന്തപുരം)
ആര്‍ട്‌സ് കണ്‍വീനര്‍ നൂഹ് ബീമാപ്പള്ളി (തിരുവനന്തപുരം), വെല്‍ഫെയര്‍ കണ്‍വീനര്‍മാരായി സിയാദ് അബ്ദുള്ള, മാഹിന്‍ കുളച്ചല്‍,
ഡെന്‍സന്‍ ചാക്കോ, സുബാഷ് വര്‍ക്കല, മസൂദ് ബാലരാമപുരം എന്നിവരെയും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ റാഫി ബീമാപ്പള്ളി (തിരുവനന്തപുരം)
മീഡിയ സെല്‍ ആഷിര്‍ കൊല്ലം, സുല്‍ഫി കൂട്ടിക്കട, ഉപദേശക സമിതി അംഗങ്ങളായി നൂഹ് ബീമാപ്പള്ളി, മുജീബ് കന്യാകുമാരി എന്നിവരെയും തിരഞ്ഞെടുത്തതായി വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
ജിദ്ദയിലെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ പ്രമുഖരായ മൊഹിയുദ്ദീന്‍ സിറാജ്ജുദ്ദീന്‍ , നസീര്‍ വാവാകുഞ്ഞ് എന്നിവരും വിവിധ പരിപാടികളുടെ ഭാഗമായി പ്രവര്‍ത്തിക്കും.
സംഘടനയുടെ ഔദ്യോഗിക ലോഗോ ലോഞ്ചിംങ് ജൂണ്‍ പതിനെട്ടിന് വെര്‍ച്ചല്‍ പ്ലാറ്റ്‌ഫോമിലൂടെ സംഘടിപ്പിക്കും. തദവസരത്തില്‍ സാംസ്‌കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ വിശിഷ്ട വ്യക്തിത്വങ്ങള്‍ നാട്ടില്‍ നിന്നും പ്രവാസ ലോകത്തു നിന്നും സംവദിക്കും. സംഘടനയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും അംഗത്വമെടുക്കുന്നതിനും 0560253116,0505437884,0562816604 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.