ജാര്‍ഖണ്ഡില്‍ 1,060 പേര്‍ക്ക് കൊവിഡ്: ആകെ രോഗബാധിതര്‍ 15,130

Update: 2020-08-06 09:03 GMT

റാഞ്ചി: ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ 1,060 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ 15,130 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് റിപോര്‍ട്ട് ചെയ്തു.

5,372 സാംപിളുകളാണ് ഇന്നലെ പരിശോധനയ്ക്കയച്ചത്. അതില്‍ 1,060 എണ്ണം കൊവിഡ് പോസിറ്റീവായി. 4,312 എണ്ണം നെഗറ്റീവായി.

സംസ്ഥാനത്ത് നിലവില്‍ 9,074 പേരാണ് വിവിധ ആശുപത്രികളിലായി ചികില്‍സയിലുള്ളത്. 5,914 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് ഇതുവരെ 142 പേര്‍ രോഗം ബാധിച്ച് മരിച്ചിട്ടുണ്ട്.

കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം ഇന്നത്തോടെ 19,64,537 ആയിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ 56,282 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്.  

Tags:    

Similar News