ജാര്‍ഖണ്ഡില്‍ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് 19 സ്ഥിരീകരിച്ചത് 7 പേര്‍ക്ക്; ആകെ രോഗികള്‍ 172

Update: 2020-05-12 17:31 GMT

റാഞ്ചി: ഇന്ന് 7 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജാര്‍ഖണ്ഡില്‍ ആകെ രോഗികളുടെ എണ്ണം 172 ആയി. ആരോഗ്യ വകുപ്പ് സംക്രട്ടറി നിധിന്‍ മദന്‍ കുല്‍ക്കര്‍ണി മാധ്യമങ്ങളെ അറിയിച്ചതാണ് ഇക്കാര്യം.

ഇന്നത്തെ 7 കേസില്‍ 6 എണ്ണം ഹസാരിബാഗില്‍ നിന്നും ഒന്ന് റാഞ്ചിയില്‍ നിന്നും റിപോര്‍ട്ട് ചെയ്തു.

ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ട് പേര്‍ കൊല്‍ക്കത്തയില്‍നിന്ന് തിരികെയെത്തിയവരാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തിരികെയെത്തുന്ന കുടിയേറ്റത്തൊഴിലാളികളില്‍ രോഗബാധ വര്‍ധിച്ചുവരുന്നതായി ജാമുവയിലെ ജില്ലാ ആശുപത്രിയിലെ സിവില്‍ സര്‍ജന്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. 

Tags:    

Similar News