ജോ ബൈഡന്‍: 11 ദശലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കിയേക്കും, 5 ലക്ഷം ഇന്ത്യക്കാര്‍ക്കും പൗരത്വം

Update: 2020-11-09 03:37 GMT

വാഷിങ്ടണ്‍: പുതിയ പ്രസിഡന്റിന്റെ ഭരണകാലം കുടിയേറ്റ ജനതയ്ക്ക് ഗുണകരമായേക്കുമെന്ന് സൂചന. 11 ദശ ലക്ഷം കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് പദ്ധതി. അതില്‍ 5 ലക്ഷം ഇന്ത്യക്കാരുമുണ്ട്. പ്രതിവര്‍ഷം 95,000 കുടിയേറ്റക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാനും പദ്ധതിയിടുന്നു.

അമേരിക്ക മൊത്തത്തില്‍ കുടിയേറ്റക്കാരുടെ രാജ്യമാണ്. ചില കേസുകളില്‍ അത് കുറേയേറെ തലമുറകള്‍ നീണ്ടുകിടക്കുന്നു. ഈ സാഹചര്യത്തിലാണ് കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള നയരേഖയുമായി ബൈഡന്‍ രംഗത്തുവന്നത്. ഇതിനാവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും ബൈഡനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

5 ലക്ഷം ഇന്ത്യക്കാരുള്‍പ്പെടുന്ന 11 ദശലക്ഷം അനധികൃത കുടിയേറ്റക്കാര്‍ക്ക് യുഎസ് കോണ്‍ഗ്രസ്സിന്റെ അനുമതിയോടെ പൗരത്വം നല്‍കും- നയരേഖയില്‍ പറയുന്നു.കുടുംബവുമായി വന്ന് കുടിയേറിയ രീതിയാണ് പ്രോത്സാഹിപ്പിക്കുക. അതിന്റെ ഭാഗമായി ഫാമിലി വിസ നല്‍കുന്നതുമായി ബന്ധപ്പെട്ട പഴയ ഫയലുകളില്‍ ഉടന്‍ തീര്‍പ്പാക്കും.

പ്രതിവര്‍ഷം95,000 അഭയാര്‍ത്ഥികളെ രാജ്യം സ്വീകരിക്കും. അത് പിന്നീട് 125,000 ആയി വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്.

Tags:    

Similar News