തിരുവനന്തപുരം; ഏഷ്യാനെറ്റ് ന്യൂസില്‍ സീനിയര്‍ പ്രോഡ്യൂസറായിരുന്ന ശോഭാ ശേഖര്‍ അന്തരിച്ചു. അര്‍ബുദബാധിതയായിരുന്നു. ചികില്‍സക്കിടയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.
ഏഷ്യാനെറ്റില്‍ വിവിധ പരിപാടികളുടെ പ്രൊഡ്യൂസറായിരുന്നു.
പിതാവ്; വി സോമശേഖരന്‍ നാടാര്‍, മാതാവ്: പി പ്രഭ.
രണ്ട് സഹോദരിമാരുണ്ട്. സംസ്കാരം തിരുവന്തപുരത്തെ വീട്ട് വളപ്പില്‍.