ബംഗാളിലും മാധ്യമപ്രവര്‍ത്തകര്‍ കൊവിഡ് വാക്‌സിന്‍ മുന്‍ഗണനാപ്പട്ടികയില്‍

Update: 2021-05-03 15:16 GMT

കൊല്‍ക്കൊത്ത: ബംഗാളില്‍ മാധ്യമപ്രവര്‍ത്തകരെ കൊവിഡ് വാക്‌സിന്‍ മുന്‍ഗണാപ്പട്ടികയില്‍ പെടുത്തുമെന്ന് നിയുക്ത മുഖ്യമന്ത്രി മമതാ ബാനര്‍ജി. മാധ്യമപ്രവര്‍ത്തകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും സ്വന്തം ജീവന്‍ പണയം വച്ച് പ്രവര്‍ത്തിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍നിര പ്രവര്‍ത്തകരായി അംഗീകരിക്കാന്‍ തീരുമാനിച്ചതെന്നും മമത പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരെ കൊവിഡ് മുന്‍ഗണനാ പ്രവര്‍ത്തകരായി ഞാന്‍ പ്രഖ്യാപിക്കുന്നു. നിങ്ങള്‍ നിങ്ങളുടെ ജീവന്‍ പണയം വച്ചാണ് ജോലി ചെയ്യുന്നത്. നിരധി മാധ്യമപ്രവര്‍ത്തകരെ നമുക്ക് നഷ്ടപ്പെട്ടിട്ടുണ്ട്. കൊവിഡ് നിയന്ത്രണം എന്റെ മുന്‍ഗണനയിലുള്ള വിഷയാണ്. വാക്‌സിന്‍ ലഭ്യതയില്‍ സംസ്ഥാനത്ത് കുറവുണ്ട്. രാജ്യത്ത ഉല്‍പ്പാദിപ്പിച്ച 65 ശതമാനം വാക്‌സിനും വിദേശത്തേക്ക് അയച്ചു. എന്നിട്ടും 50,000 പേര്‍ക്ക് പ്രതിദിനം ബംഗാളില്‍ വാക്‌സിന്‍ നല്‍കുന്നു. ഇതുവരെ 1.5 കോടി വാക്‌സിനാണ് നല്‍കിയത്- മമത പറഞ്ഞു.

എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യാമയി നല്‍കണമെന്ന് മമത ആവശ്യപ്പെട്ടു.

നേരത്തെ പഞ്ചാബും മാധ്യമപ്രവര്‍ത്തകരെ കൊവിഡ് വാക്‌സിന്‍ മുന്‍ഗണനാപ്പട്ടികയില്‍ പെടുത്തിയിരുന്നു.

Tags:    

Similar News