കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ചാടിപ്പോയയാളെ കണ്ടെത്തി
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ചാടിപ്പോയയാളെ കണ്ടെത്തി തിരികെയെത്തിച്ചു. കോഴിക്കോട് നടക്കാവ് സ്വദേശിയെ എരഞ്ഞിപ്പാലത്തുനിന്നാണ് കണ്ടെത്തിയത്. പോലിസും ലീഗല്‍ സര്‍വീസ് സൊസൈറ്റി വോളന്റിയറും ചേര്‍ന്ന് ഇയാളെ കുതിരവട്ടത്തെത്തിച്ചു. തുടര്‍ച്ചയായി അന്തേവാസികള്‍ ചാടിപ്പോവുന്നതിനിടെയാണ് നടക്കാവ് സ്വദേശിയായ 39 വയസ്സുകാരനും ചാടിപ്പോയത്.
പോലിസ് പല സ്ഥലത്തും തിരക്കിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് വയനാട് റോഡില്‍ എരഞ്ഞിപ്പാലത്ത് അലഞ്ഞുതിരിഞ്ഞയാളെ കണ്ട് സംശയം തോന്നിയ പോലിസ് ജില്ലാ ലീഗല്‍ സര്‍വീസ് സൊസൈറ്റിയുടെ വോളന്റിയര്‍മാരെ സഹായത്തിന് വിളിച്ചു. അവര്‍ വന്ന പരിശോധിച്ചപ്പോഴാണ് കഴിഞ്ഞ വര്‍ഷം ചാടിപ്പോയ അന്തേവാസിയാണെന്ന് മനസ്സിലായത്. ആരോഗ്യപരിശോധന നടത്തി യുവാവിനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ തിരികെയെത്തിച്ചു