കെ റെയില്‍: അലൈന്‍മെന്റ് പുനപ്പരിശോധിക്കാനാവശ്യപ്പെട്ട് പരപ്പനങ്ങാടിയില്‍ പ്രതിഷേധ സംഗമം നടത്തി
പരപ്പനങ്ങാടി: കെ റെയില്‍ പദ്ധതിയുടെ പരപ്പനങ്ങാടിയിലെ അലൈന്‍മെന്റ് പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രതിഷേധ സംഗമവും വാഹന പ്രചരണ ജാഥയും നടത്തി. പയനിങ്ങല്‍ ജംഗ്ഷനില്‍ വെച്ച് നടത്തിയ സമാപന സംഗമം , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി മലബാര്‍ ബാവ ഉദ്ഘാടനം ചെയ്തു.
പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് എം വി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എ വി വിനോദ്, വൈസ് പ്രസിഡന്റ് എച്ച് എസ് ഇബ്രാഹിം, ട്രഷറര്‍ അഷ്‌റഫ് കുഞ്ഞാവാസ്, ഹരീഷ് പി ഒ, അന്‍വര്‍ ജഗന്നി വാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.