ആകാശ് തില്ലങ്കേരി പ്രതികരിക്കുമെന്ന് പറഞ്ഞയുടനെ കാലുപിടിച്ചില്ലേ; ദുഷിച്ച് നാറുന്ന നിരവധി രഹസ്യങ്ങള്‍ അവര്‍ക്ക് അറിയാമെന്നും കെ സുധാകരന്‍
തിരുവനന്തപുരം: രാമനാട്ടുകര സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആകാശ് തില്ലങ്കേരി പ്രതികരിക്കുമെന്ന് പറഞ്ഞയുടനെ അയ്യാളുടെ കാലുപിടിച്ചില്ലേ. ദുഷിച്ച് നാറുന്ന നിരവധി രഹസ്യങ്ങള്‍ ഇവര്‍ക്ക് അറിയാമെന്നും കെ സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
'കാമുകിയുമായി സംസാരിക്കാന്‍ കൊടി സുനിക്ക് ജയിലില്‍ പ്രത്യേക മുറിയുണ്ട്. ജയിലില്‍ പോലും വലിയ സൗകര്യങ്ങളാണ് നല്‍കുന്നത്. അവര്‍ പറയുന്നത് പോലെയാണ് അവിടെ കാര്യങ്ങള്‍ നടക്കുന്നത്. കൊടിസുനിക്കും കിര്‍മാനി മനോജിനെതിരേയും നടപടിയെടുക്കുമോ. ഇവര്‍ക്കൊക്കൊ റോള്‍ മോഡല്‍ പിണറായിയും കോടിയേരിയും ജയരാജനുമൊക്കെയാണ്.
ആകാശ് തില്ലങ്കേരി പ്രതികരിക്കുമെന്ന് പറഞ്ഞയുടനെ പോയി കാലുപിടിച്ചില്ലേ. ഈ ഗുണ്ടാനേതാക്കള്‍ക്ക് ദുഷിച്ച് നാറുന്ന നിരവധി രഹസ്യങ്ങള്‍ അറിയാം. ഈ കുട്ടികളെ എതിര്‍ക്കുന്നതില്‍ കാര്യമില്ല. എങ്ങനെ പണമുണ്ടാക്കണമെന്ന് മുഖ്യമന്ത്രി അവര്‍ക്ക് കാട്ടിക്കൊടുക്കുന്നുണ്ട്. അവരുടെ റോള്‍ മോഡലും മുഖ്യമന്ത്രിയാണ്.
യുഎഇ കോണ്‍സുലേറ്റ് ജനറലിനെ എന്തിനാണ് മുഖ്യമന്ത്രി കാണുന്നത്. ഇത് പ്രോട്ടോക്കോള്‍ ലംഘനമാണ്.
കൊടി സുനിയെയും ആകാശ് തില്ലങ്കേരിയേയും പാര്‍ട്ടിക്ക് പേടിയാണ്. സ്വര്‍ണക്കടത്തില്‍ ഒരു വിഹിതം പാര്‍ട്ടിക്ക് നല്‍കണമെന്ന് പറയുന്നു. കുട്ടികളെ തെറ്റു പറഞ്ഞിട്ട് കാര്യമുണ്ടോ. കോടാനുകോടിയുടെ സ്വത്തുള്ള ഇവര്‍ കമ്മ്യൂനിസ്്റ്റുകളാണോ. പിണറായി വിജയനെ കമ്മ്യൂണിസ്റ്റെന്ന് പറയാന്‍ എനിക്ക് കഴിയില്ല. ഈ പാര്‍ട്ടി മുതലാളിത്ത സര്‍വാധിപത്യത്തിലേക്കാണ് പോകുന്നത്. മുഖ്യമന്ത്രി ചെയ്യുന്നത് അനുയായികള്‍ ചെയ്യുമ്പോള്‍ അവരെ എങ്ങനെ കുറ്റപ്പെടുത്താന്‍ കഴിയും'-സുധാകരന്‍ ചോദിച്ചു