ചെത്തുകാരന്റെ മകനായതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനത്തെ വെള്ള പൂശി മുഖ്യമന്ത്രി

Update: 2021-02-05 13:55 GMT

തിരുവനന്തപുരം: ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ചെത്തുകാരന്റെ മകന്‍ എന്നത് ഒരു മോശം കാര്യമായി കാണുന്നില്ല. എന്റെ മൂത്ത ജ്യേഷ്ടന്‍ ചെത്തുകാരനായിരുന്നു. രണ്ടാമത്തെ ജ്യേഷ്ഠന്‍ നേരത്തെ ചെത്ത് തൊഴില്‍ ചെയ്തിരുന്നു. ഇത് അപമാനകരമായ ഒന്നായി കാണുന്നില്ല. കെ സുധാകരന്‍ ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോഴേ തനിക്ക്് അറിയാം. മറ്റേതെങ്കിലും ദുര്‍ത്തവൃയില്‍ നേരത്തെ ഏര്‍പ്പെട്ടവര്‍ക്കേ ജാള്യത തോന്നുകയുള്ളൂവെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്ത് കാര്യത്തിനാണ് ഈ വിഷയം വിവാദമാക്കിയതെന്ന് വ്യക്തമാവേണ്ടതുണ്ട്. ആദ്യം ഷാനിമോള്‍ ഉസ്മാനും ചെന്നിത്തലും അനുകൂലിച്ചെങ്കിലും പിന്നീട് നിലപാട് മാറ്റി. ചെത്തുകാരന്റെ മകന്‍ എന്നതില്‍ ഏതെങ്കിലും തരത്തിലുള്ള അപമാനബോധമില്ല, അഭിമാനമുള്ളത്. തന്നെ കുറിച്ചു എല്ലാവര്‍ക്കും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്തിലോ ഹെലികോപ്റ്ററിലോ യാത്ര ചെയ്യുന്നതിനെ വിമര്‍ശിക്കുന്നത് കാലത്തിനനുസരിച്ചുള്ള ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

എം ബി രാജേഷിന്റെ ഭാര്യയുടെ നിയമനം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സര്‍വകലാശാല എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇൗ നിയമനവുമായി ബന്ധപ്പെട്ടു കൂടുതലൊന്നും പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.

Tags:    

Similar News