കെ സ്വിഫ്റ്റ്: ഓണ്‍ലൈന്‍ അനുമതി നല്‍കിയത് 9,261 പേര്‍ക്ക്

Update: 2020-09-22 15:28 GMT

തിരുവനന്തപുരം: വ്യവസായ നിക്ഷേപത്തിനുള്ള അനുമതി വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ കെ സ്വിഫ്റ്റ് പദ്ധതി പ്രകാരം സംസ്ഥാനത്ത് 9,261 പേര്‍ രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്തെ കൂടുതല്‍ വ്യവസായ സൗഹൃദപരമാക്കുന്നതിന്റെ ഭാഗയി ഏര്‍പ്പെടുത്തിയ ഓണ്‍ലൈന്‍ അനുമതി സംവിധാനമാണ് കെ സ്വിഫ്റ്റ്.

ഇതില്‍ 906 പേരാണ് അപേക്ഷകള്‍ പൂര്‍ണമായും സമര്‍പ്പിച്ചത്. ഇവരില്‍ 171 പേര്‍ക്ക് അനുമതി നല്‍കി. 237 പേര്‍ കല്‍പ്പിത അനുമതിയോടെ വ്യവസായം തുടങ്ങി. 3,600 കോടി രൂപ മുതല്‍മുടക്ക് വരുന്ന 29 വന്‍കിട പദ്ധതികള്‍ക്ക് കെസ്വിഫ്റ്റ് വഴി അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ 35,000 പേര്‍ക്ക് തൊഴില്‍ ലഭിച്ചു.

വ്യവസായ ലൈസന്‍സുകളുടെ കാലാവധി നേരത്തെ ഒരു വര്‍ഷം മുതല്‍ മൂന്നു വര്‍ഷം വരെയായിരുന്നു. അത് എല്ലാ വിഭാഗത്തിലും അഞ്ചുവര്‍ഷമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News