കാബൂള്‍: സ്‌ഫോടനത്തിനു മുമ്പ് സേനയെ പിന്‍വലിച്ചുവെന്ന് ആസ്‌ത്രേലിയ

Update: 2021-08-27 03:26 GMT

സിഡ്‌നി: കാബൂളില്‍ ചാവേര്‍ സ്‌ഫോടനം നടക്കും മുമ്പുതന്നെ തങ്ങള്‍ സൈന്യത്തെ പിന്‍വലിച്ചതായി ആസ്‌ത്രേലിയ. സുരക്ഷാഭീഷണി സംബന്ധിച്ച വ്യക്തമായ മുന്നറിയിപ്പ് ലഭിച്ചതോടെ തങ്ങള്‍ വിമാനത്താവളം ഒഴിഞ്ഞതായി ആസ്‌ത്രേലിയ അറിയിച്ചു. 

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തില്‍ രണ്ട് സ്‌ഫോടനമാണ് കഴിഞ്ഞ ദിവസം നടന്നത്. സ്‌ഫോടനത്തില്‍ 13 യുഎസ് മറീനുകളും 7 കുട്ടികളും അടക്കം ചുരുങ്ങിയത് 60 പേര്‍ മരിച്ചു.

ഐഎസ്‌ഐഎസ് ആണ് ആക്രമണങ്ങള്‍ക്കുപിന്നില്‍. ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിത്രവും ഐഎസ് പുറത്തുവിട്ടു.

ആഗസ്ത് 31നകം അഫ്ഗാന്‍ വിടുമെന്നാണ് യുഎസ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിനകം ഒരു ലക്ഷം പേരെയെങ്കിലും ചുരുങ്ങിയത് യുഎസ് അഫ്ഗാനില്‍ നിന്ന് കൊണ്ടുപോയിക്കഴിഞ്ഞു.

കാബൂള്‍ വിമാനത്താവളത്തിലും പരിസരത്തുമുള്ള തങ്ങളുടെ പൗരന്മാര്‍ മുന്നറിയിപ്പ് സന്ദേശങ്ങള്‍ നല്‍കിയതായി ആസ്‌ത്രേലിയന്‍ അധികൃതര്‍ പറഞ്ഞു.

ഐഎസ് ഇവര്‍ താലിബാനേക്കാള്‍ തീവ്രമായി പ്രതികരിക്കുന്നവരാണെന്നും താലിബാനുമായി ഇവര്‍ സംഘര്‍ഷത്തിലാണെന്നും ആസ്‌ത്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡത്തന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തന്നെ തങ്ങളുടെ പട്ടാളക്കാരെ പ്രദേശത്തുനിന്ന് പിന്‍വലിച്ചതില്‍ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അവര്‍ ആസ്‌ത്രേലിയയില്‍ തിരിച്ചെത്തിയിട്ടുണ്ട്. 

Tags:    

Similar News