കഫീല്‍ഖാന്റെ ദി ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി എറണാകുളത്ത് പ്രകാശനം ചെയ്തു

Update: 2022-01-18 12:16 GMT

കൊച്ചി; യുപി മെഡിക്കല്‍ കോളജില്‍ സ്വന്തം കയ്യില്‍നിന്ന് പണമെടുത്ത് ഓക്‌സിജന്‍ സിലിണ്ടര്‍ വാങ്ങി നിരവധി കുട്ടികളുടെ ജീവന്‍ രക്ഷിച്ചതിന് ശിക്ഷാനടപടികള്‍ നേരിട്ട ഡോ. കഫീല്‍ഖാന്‍ രചിച്ച 'ദി ഖൊരക്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി' എറണാകുളത്ത് പ്രകാശനം ചെയ്തു. എറണാകുളം പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ഡോ. കഫീല്‍ ഖാനു പുറമെ ഹൈബി ഈഡന്‍ എംപി,പി ഡി.പി കേന്ദ്ര കമ്മിറ്റി അംഗം ടി. എ മുജീബ് റഹ്മാൻ, ചെയര്‍മാന്‍ മുഹമ്മദ് ഷഹീദ് എന്നിവര്‍ പങ്കെടുത്തു.

ദി ഗോരഖ്പൂര്‍ ഹോസ്പിറ്റല്‍ ട്രാജഡി, എ ഡോക്ടേഴ്‌സ് മെമ്മൊയര്‍ ഓഫ് എ ഡെഡ്‌ലി മെഡിക്കല്‍ ക്രൈസിസ് എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രസാധകര്‍ പാന്‍ മാക്മില്ലനാണ്.

ഗോരഖ്പൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉണ്ടായ ഓക്‌സിജന്‍ പ്രതിസന്ധിയും അത് നേരിട്ടതിന്റെ ഭാഗമായി കഫീല്‍ ഖാന്‍ നേരിട്ട ഭീഷണിയും ദുരനുഭവങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

കൊച്ചിക്ക് പുറമെ പുസ്തകം ഡല്‍ഹി, രാജസ്ഥാന്‍, ബംഗാള്‍, ജാര്‍ഖണ്ഡ്, യുപി, കോഴിക്കോട് എന്നിവിടങ്ങളില്‍ പ്രകാശനം നടത്തിയിട്ടുണ്ട്.

ഒരു മാസംകൊണ്ട് 5000 കോപ്പികളാണ് പുസ്തകം വിറ്റഴിഞ്ഞത്. നോണ്‍ ഫിക്ഷന്‍ മേഖലയിലെ റെക്കോര്‍ഡാണ് ഇത്.

Tags:    

Similar News