കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; നാമനിര്‍ദേശം ചെയ്യാനൊരുങ്ങി ഡിഎംകെ

Update: 2025-02-12 09:57 GMT
കമല്‍ഹാസന്‍ രാജ്യസഭയിലേക്ക്; നാമനിര്‍ദേശം ചെയ്യാനൊരുങ്ങി ഡിഎംകെ

ചെന്നൈ: തമിഴ് സൂപ്പര്‍ താരവും നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസനെ തമിഴ്നാട്ടില്‍ നിന്ന് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യാനൊരുങ്ങി ഡിഎംകെ.ഇതിന്റെ ഭാഗമായി മന്ത്രി ശേഖര്‍ബാബു കമല്‍ഹാസനുമായി ചര്‍ച്ച നടത്തി. എംകെ സ്റ്റാലിന്റെ നിര്‍ദേശപ്രകാരമായിരുന്നു ചര്‍ച്ച. ജൂലൈയില്‍ ആറു ലോക്‌സഭാ സീറ്റുകളാണ് ഒഴിവു വരുന്നത്. ഇതില്‍ ഒന്ന് കമലഹാസന്റെ മക്കള്‍ നീതി മയ്യ(എംഎന്‍എം)ത്തിന് നല്‍കുമെന്നാണ് റിപോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിനായി കമലഹാസന്റെ മക്കള്‍ നീതി മയ്യം (എംഎന്‍എം) ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യവുമായി കൈകോര്‍ത്തിരുന്നു. രാജ്യത്തിനുവേണ്ടിയാണ് തന്റെ പാര്‍ട്ടി സഖ്യത്തില്‍ ചേര്‍ന്നതെന്നും ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ലെന്നും കമല്‍ഹാസന്‍ അന്ന് പറഞ്ഞിരുന്നു.

Tags:    

Similar News