കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍; മാനസിക വൈകല്യമുള്ളയാളാണെന്ന് പോലിസ്

Update: 2023-02-12 02:04 GMT
കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കണ്ണൂര്‍ സ്വദേശി പിടിയില്‍; മാനസിക വൈകല്യമുള്ളയാളാണെന്ന് പോലിസ്

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിലായി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഏടാട്ട് ചീരാക്കല്‍ പുത്തൂര്‍ ഹൗസില്‍ കെ വി മനോജാണ് അറസ്റ്റിലായത്. ഇയാള്‍ മാനസിക വൈകല്യമുള്ളയാളാണെന്ന് പോലിസ് പറഞ്ഞു. തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ ജോലിചെയ്തിട്ടുള്ള ഇയാളെ തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നുമാണ് പോലിസ് ഇന്നലെ രാത്രി പിടികൂടിയത്.

പത്ത് വര്‍ഷം മുമ്പ് ശ്രീകാര്യത്ത് മനോജ് താമസിച്ചിരുന്നതായും പോലിസ് കണ്ടെത്തിയിട്ടുണ്ട്. മുരളീധരന്റെ ഉള്ളൂരിലെ വാടകവീടിനു നേരേ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണമുണ്ടായത്. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിരുന്നു. വാതിലുകള്‍ തുറക്കാനും ശ്രമം നടന്നു. സംഭവത്തില്‍ ഭവനഭേദനത്തിനും നാശനഷ്ടമുണ്ടാക്കിയതിനുമാണ് പോലിസ് കേസെടുത്ത്.

Tags:    

Similar News