കണ്ണൂര്‍ ടൗണ്‍ മുഹിയുദ്ദീന്‍ പള്ളി സംഭവം അത്യന്തം പ്രതിഷേധാര്‍ഹം: മാര്‍ട്ടിന്‍ ജോര്‍ജ്

Update: 2022-07-15 17:36 GMT

കണ്ണൂര്‍: ടൗണ്‍ മുഹിയുദ്ദീന്‍ പള്ളിയില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ച സാമൂഹികവിരുദ്ധരെ എത്രയും പെട്ടെന്ന് കണ്ടെത്തി നാട്ടില്‍ സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. മതസൗഹാര്‍ദവും സാഹോദര്യവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന കണ്ണൂരിന്റെ മണ്ണില്‍ പകല്‍ സമയത്ത് ചില സാമൂഹിക ദ്രോഹികള്‍ മനപ്പൂര്‍വം നടത്തിയ ഇത്തരം നീക്കങ്ങള്‍ കണ്ണൂരിലെ പൊതുസമൂഹം ശക്തമായി പ്രതിഷേധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പോലിസിന്റെ മൂക്കിന്‍ തുമ്പത്ത് നടന്ന ഈ പ്രവൃത്തി അടിയന്തരപ്രാധാന്യത്തോടെ അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. കണ്ണൂരില്‍ ഇക്കാലമത്രയും നിലനിന്ന് പോന്നിരുന്ന മതസൗഹാര്‍ദ ഐക്യം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സഹകരിക്കണം. ഭാവിയില്‍ ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ജാഗരൂകരായിരിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News