ക്രിമിനല്‍ കേസുകളിലെ പ്രതിയായ 41കാരിയെ കാപ്പ ചുമത്തി നാടുകടത്തി

Update: 2025-04-24 07:39 GMT
ക്രിമിനല്‍ കേസുകളിലെ പ്രതിയായ 41കാരിയെ കാപ്പ ചുമത്തി നാടുകടത്തി

കൊച്ചി: ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവനന്തപുരം ചാക്ക പേട്ട വയലില്‍ വീട്ടില്‍ രേഷ്മ (41)യെ 'കാപ്പ' ചുമത്തി നാടുകടത്തി. കേരള സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമപ്രകാരം(കാപ്പ) ഇവരെ ഒന്‍പത് മാസത്തേക്ക് കൊച്ചി സിറ്റിയുടെ പരിധിയില്‍ പ്രവേശിക്കുന്നതില്‍നിന്നും വിലക്കി കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ ഉത്തരവിറക്കി.

എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇവര്‍ക്കെതിരേ ഏഴ് കേസുകളാണുള്ളത്. ദേഹോപദ്രവമേല്‍പ്പിക്കല്‍, അനധികൃത മദ്യവില്‍പ്പന, മോഷണം, പിടിച്ചുപറി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രേഷ്മ.

Tags:    

Similar News