ലോക്ക് ഡൗണ്‍: നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി

Update: 2020-05-18 17:38 GMT

ബംഗളൂരു: രാജ്യത്തെ നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കര്‍ണാടക വിലക്കേര്‍പ്പെടുത്തി. കേരളം, തമിഴ്‌നാട്, ഗുജറാത്ത്, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍ക്കാണ് വിലക്ക്. മെയ് 31 വരെയാണ് വിലക്ക് പ്രാബല്യത്തിലുള്ളത്. ഇരു സംസ്ഥാനങ്ങളുടെയും അനുമതിയോടെ അതിര്‍ത്തി കടക്കാമെന്ന ഉത്തരവ് കേന്ദ്രം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നാല് സംസ്ഥാനങ്ങളില്‍ നിന്ന് അതിര്‍ത്തി കടന്നെത്തുന്നതിന് കര്‍ണാടക വിലക്ക് ഏര്‍പ്പെടുത്തിയത്. മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് എന്നിവ രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളള സംസ്ഥാനങ്ങളാണ്.

ഇന്ന് ലോക്ക് ഡൗണ്‍ തുടങ്ങിയ ശേഷം കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തത് ഇന്നാണെങ്കിലും നിരവധി ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് 99 കേസുകളാണ് കര്‍ണാടകയില്‍ റിപോര്‍ട്ട് ചെയ്തിട്ടുള്ളത്. ആകെ രോഗികളുടെ എണ്ണം 1,231.

റെഡ് സോണിലൊഴികെ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ബസ്സുകളും സര്‍വീസ് നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു ബസ്സില്‍ 30 പേരില്‍ കൂടുതല്‍ പാടില്ലെന്നാണ് നിര്‍ദേശം, സാമൂഹിക അകലം സൂക്ഷിക്കുകയും വേണം.

ഊബര്‍, ഒല കാര്‍ സര്‍വ്വീസുകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്.

കര്‍ണാടകയില്‍ ഞായറാഴ്ചകള്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കുമെന്ന് നേരത്തെ തന്നെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. പാര്‍ക്കുകളും നാളെ തുറക്കും. കടകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. എന്നാല്‍ മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സിനിമാശാലകള്‍, ജിം, സ്പാ തുടങ്ങിയവയ്ക്ക് വിലക്കുണ്ട്. രാത്രി 7 മുതല്‍ കാലത്ത് 7 വരെ കര്‍ഫ്യൂ ആയിരിക്കും. സ്‌പോര്‍ട് കോംപ്ലക്‌സുകള്‍ക്കും തുറന്നുപ്രവര്‍ത്തിക്കാം. പക്ഷേ, കാണികള്‍ പാടില്ല. വലിയ ജനക്കൂട്ടങ്ങള്‍ ഒത്തുചേരുന്ന പൊതു, മതച്ചടങ്ങളുകള്‍ പാടില്ലെന്നും പറഞ്ഞിട്ടുണ്ട്  

Tags:    

Similar News