ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി ദേശീയ സെക്രട്ടറി സി ടി രവിയുടെ അനുയായി എച്ച് ഡി തമ്മയ്യ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സീറ്റ് കിട്ടാത്തതിലെ അതൃപ്തി പരസ്യമാക്കിയാണ് ചിക്കമംഗളുരുവിലെ ലിംഗായത്ത് നേതാവായ തമ്മയ്യയും കൂട്ടാളികളും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഡി കെ ശിവകുമാര്‍ തമ്മയ്യയെയും അനുയായികളെയും സ്വാഗതം ചെയ്തു.
ചിക്കമംഗളൂരുവില്‍ മാത്രം 13 ബിജെപി നേതാക്കള്‍ കോണ്‍ഗ്രസ് സീറ്റിനായി അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ വെളിപ്പെടുത്തി. ബിജെപിയിലെ പല നേതാക്കളും കോണ്‍ഗ്രസിലേക്ക് വരും. രണ്ടാം നിരയിലുള്ള പല നേതാക്കളെയും കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. ബിജെപി വലിയ നേതാക്കളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍, ബൂത്ത് തലം വരെയുള്ള നേതാക്കളെയും കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നതായി ഡി കെ ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.