കര്‍ണാടകയില്‍ ഇന്ന് 2798 പേര്‍ക്ക് കൂടി കൊവിഡ്
ബംഗളുരുവില്‍ ടൂറിസം മന്ത്രി സി ടി രവി അടക്കം 1533 വൈറസ് ബാധിതരെയാണ് പുതുതായി കണ്ടെത്തിയത്.
ബംഗളൂരു: കര്‍ണാടകയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2798 പേര്‍ക്ക്. ബംഗളുരുവില്‍ ടൂറിസം മന്ത്രി സി ടി രവി അടക്കം 1533 വൈറസ് ബാധിതരെയാണ് പുതുതായി കണ്ടെത്തിയത്. ഇതോടെ ബംഗളുരുവില്‍ മാത്രം 12793പേരാണ് ചികിത്സ തേടിയിരിക്കുന്നത്. മുന്‍ ദിവസങ്ങളിലേതു പോലെ കൂടുതലും ഉറവിടം അറിയാത്ത കേസുകള്‍ തന്നെ.
കൊവിഡ് വ്യാപനം രൂക്ഷമായതോടെ ബംഗളുരു അര്‍ബന്‍, ബംഗളുരു റൂറല്‍ ജില്ലകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ജൂലൈ 14 മുതല്‍ ജൂലൈ 22വരെയാണ് അടച്ചു പൂട്ടല്‍. അവശ്യ സാധങ്ങള്‍ വില്‍ക്കുന്ന കടകള്‍, സര്‍വീസുകള്‍ എല്ലാം തുറക്കാന്‍/പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ട്.
കൊവിഡ് ചികിത്സയില്‍ കഴിഞ്ഞ 70പേര്‍ മരിച്ചു. കോവിഡ് മരണങ്ങള്‍ 613ആയി. 504പേരാണ് തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്.