മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ മാതാവ് വെട്ടിക്കൊലപ്പെടുത്തി
മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി കൊലപ്പെടുത്തിയത്
കര്‍ണാടക: കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച പിതാവിനെ വെട്ടിക്കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍. ബെലഗാവി ജില്ലയിലെ ചിക്കോടിക്ക് സമീപമുള്ള ഉമറാണി ഗ്രാമത്തിലാണ് സംഭവം. മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ശ്രീമന്ത ഇറ്റ്‌നാലെ എന്നയാളെയാണ് ഭാര്യ സാവിത്രി കൊലപ്പെടുത്തിയത്.
മദ്യപാനിയായിരുന്ന പ്രതി ഭാര്യയുമായി നിരന്തരം വഴക്കിടാറുണ്ടെന്ന് പോലിസ് പറയുന്നു. മദ്യത്തിനും ബൈക്ക് വാങ്ങാനുമുള്ള പണം ഇയാള്‍ ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു. പണം സമ്പാദിക്കുന്നതിനായി ശ്രീമന്ത തന്റെ ഭാര്യയെ മറ്റുള്ളവരുടെ കൂടെ കിടക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചു. സഹിക്ക വയ്യാതെ സാവിത്രി ശ്രീമന്തയെ വെട്ടിക്കൊല്ലുകയും ശേഷം മൃതദേഹം കഷ്ണങ്ങളാക്കി അടുത്തുള്ള കൃഷിയിടത്തില്‍ ഉപേക്ഷിക്കുകയുമായിരുന്നു. മൃതദേഹം കണ്ട നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സാവിത്രിയെ അറസ്റ്റ് ചെയ്തു.
ചോദ്യം ചെയ്യലില്‍, തന്റെ കുഞ്ഞിനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് കുറ്റം ചെയ്തതെന്ന് സാവിത്രി സമ്മതിച്ചു. സംഭവത്തില്‍ പോലിസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.