ബംഗളൂരു: കൊവിഡ് കാല തൊഴില്‍ അന്വേഷകരില്‍ പുതുപ്രതീക്ഷകള്‍ സൃഷ്ടിക്കുന്ന നീക്കവുമായി കര്‍ണാടക സര്‍ക്കാര്‍. സംസ്ഥാനത്തിനിന്ന് 1,000 വിദഗ്ധ നഴ്‌സുമാരെ കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ ബ്രിട്ടനിലേക്കയ്ക്കാന്‍ ധാരണയായി.
യുറോപ്പിലും മറ്റ് വിദേശരാജ്യങ്ങളിലും ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് വലിയ സ്വീകാര്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡോ. സി എന്‍ അശ്വത നാരായണ പറഞ്ഞു. സംസ്ഥാനത്തെ മാനവികവിഭവ ശേഷി മന്ത്രിയുമാണ് അദ്ദേഹം. വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലെ ആശുപത്രികള്‍ നഴ്‌സുമാരെ ആവശ്യപ്പെട്ട് മുന്നോട്ടുവന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ഘട്ടമെന്ന നിലയില്‍ 1,000 നഴ്‌സുമാരെ ബ്രിട്ടനിലേക്കയക്കാനാണ് പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ബാച്ചില്‍ പോകുന്നവര്‍ക്ക് കര്‍ണാടക വൊക്കേഷണല്‍ ട്രയിനിങ് ആന്റ് സ്‌കില്‍ ഡവലപ്‌മെന്റ് കോര്‍പറേഷനില്‍ ആശയവിനിമയമടക്കുള്ള മേഖലയില്‍ പരിശീലനം നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.
ബ്രിട്ടീഷ് സര്‍ക്കാരുമായുണ്ടാക്കിയ കരാറനുസരിച്ച് നഴ്‌സുമാര്‍ക്ക് പ്രിതിവര്‍ഷം 20 ലക്ഷം രൂപ ശമ്പളം ലഭിക്കും.
സംസ്ഥാന സ്‌കില്‍ ഡവലപ്‌മെന്റ് വിഭാഗം, നാഷണല്‍ ഹെല്‍ത്ത് സര്‍വീസ്, ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് തുടങ്ങിയ സ്ഥാപനങ്ങളുമായുണ്ടാക്കിയ കരാറനുസരിച്ചാണ് നഴ്‌സുമാരെ ബ്രിട്ടനിലേക്കയക്കുന്നത്.
വിദേശരാജ്യങ്ങളില്‍ ജോലിസാധ്യതയുണ്ടാക്കുന്നതിന് സഹായകരമായ രീതിയില്‍ കര്‍ണാടക ഒരു ഇമിഗ്രേഷന്‍ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.