കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്; രാഷ്ട്രീയക്കാരും പോലിസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പ്: ഇഡി
കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് ഏറ്റവും വലിയ ബാങ്ക് കൊള്ളയാണെന്ന് ഇഡി ഹൈക്കോടതിയില്‍. രാഷ്ട്രീയക്കാരും പോലിസും ബാങ്ക് ജീവനക്കാരും കൈകോര്‍ത്ത് നടത്തിയ തട്ടിപ്പാണെന്നും ഇഡി പറയുന്നു. അസി ഡയറക്ടര്‍ സുരേന്ദ്ര ജി കാവിത്കര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. ഇഡി പിടിച്ചെടുത്ത രേഖകള്‍ വിട്ടു കിട്ടാന്‍ ക്രൈംബ്രാഞ്ച് നല്‍കിയ ഹരജിയിലാണ് വിശദീകരണം. 2012 മുതല്‍ 2019 വരെ ഒട്ടേറെ പേര്‍ക്ക് ബാങ്കില്‍ നിന്ന് വായ്പ അനുവദിച്ചിരുന്നു. 51 പേര്‍ക്ക് 24.56 കോടി രൂപ നിയമ വിരുദ്ധമായി വായ്പ അനുവദിച്ചു. പലിശയടക്കം 48 കോടി രൂപയായി ഇപ്പോഴിത് വര്‍ധിച്ചുവെന്നും ഇഡി ഹൈക്കോടതിയില്‍ അറിയിച്ചു