തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലെ ഓഫിസര്‍ (ജൂനിയര്‍ ടൈം സ്‌കെയില്‍) തസ്തികയുടെ പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 22 നാണ് പ്രാഥമിക പരീക്ഷ നടന്നത്. മൂന്ന് സ്ട്രീമുകളിലായി നടത്തിയ പരീക്ഷയുടെ സ്ട്രീം 1, സ്ട്രീം 2 വിഭാഗങ്ങളില്‍ പരീക്ഷ എഴുതിയവരുടെ ഫലമാണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നത്. ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.
സ്ട്രീം 1 ല്‍ 2,160 പേരെയും സ്ട്രീം 2 ല്‍ 1,048 പേരെയുമാണ് തിരഞ്ഞെടുത്തത്. പുനര്‍മൂല്യനിര്‍ണ്ണയം നടത്താന്‍ ആഗ്രഹിക്കുന്നവരും ഒ.എം.ആര്‍. ഉത്തരകടലാസിന്റെ പകര്‍പ്പ് ആവശ്യമുളളവരും ചുരുക്കപ്പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളില്‍ അപേക്ഷ നല്‍കണം.
മെയിന്‍ പരീക്ഷ നവംബര്‍ 21, 22 തീയതികളില്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലായി നടത്തും. മെയിന്‍ പരീക്ഷയുടെ സിലബസ് ഫെബ്രുവരിയില്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി. ബുളളറ്റിന്‍ ഫെബ്രുവരി ആദ്യ ലക്കത്തില്‍ സിലബസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇത് പിഎസ്‌സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.