'1955ല്‍ സൗദി രാജാവിന്റെ വാരാണസി സന്ദര്‍ശന സമയത്ത് കാശി ക്ഷേത്രം മൂടിവച്ചു'; നെഹ്രുവിനെതിരേ നുണപ്രചാരണവുമായി ഹിന്ദുത്വവീഡിയോ
ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദിനെതിരേയുള്ള നുണപ്രചാരണങ്ങള്‍ക്ക് ശക്തിവര്‍ധിപ്പിക്കാന്‍ വ്യാജആരോപണങ്ങളുമായി വീഡിയോ ക്ലിപ്.
1955ല്‍ ഇന്ത്യ സന്ദര്‍ശിച്ച സൗദി രാജാവ് കാശിയും സന്ദര്‍ശിച്ചിരുന്നുവെന്നും ആ സമയത്ത് നെഹ്രു കാശി വിശ്വനാഥക്ഷേത്രം മൂടിവയ്ക്കാന്‍ ഉത്തരവിട്ടെന്നുമാണ് വീഡിയോയില്‍ പറയുന്നത്. അതു മാത്രമല്ല, സൗദി രാജാവിന്റെ സന്ദര്‍ശനം നടക്കുന്ന പ്രദേശങ്ങളിലുള്ള എല്ലാ ക്ഷേത്രവും മൂടിയിട്ടുവത്രെ.
കാശിവിശ്വനാഥ ക്ഷേത്രത്തിനുമുന്നിലെ ഒരു ഘോഷയാത്രയുടെ ചിത്രവും നല്‍കിയിട്ടുണ്ട്. പക്ഷേ, ആ ചിത്രത്തില്‍ ക്ഷേത്രം മൂടിവച്ചിട്ടില്ല. മാത്രമല്ല, ഘോഷയാത്രയില്‍ സൗദി രാജാവുണ്ടോയെന്നും വ്യക്തമല്ല.
2020ല്‍ പുറത്തിറക്കിയ വീഡിയോയാണ് ഇപ്പോള്‍ വാട്‌സ്ആപ് ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്.
നെഹ്രു സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ കലിമ എഴുതവച്ചുവെന്നും വീഡിയോയില്‍ ആങ്കര്‍ പറയുന്നുണ്ട്. ഇസ്ാമിനോടുള്ള അടിമമനോഭാവും ഹിന്ദുവിരുദ്ധതയും കൊണ്ടാണ് നെഹ്രു അത് ചെയ്തതെന്നും വീഡിയോ പറയുന്നു. നാഷന്‍ വിത്ത് നമൊയാണ് വീഡിയോ പുറപ്പെടുവിച്ചിട്ടുള്ളത്.
പറയുന്ന ഒരു ആരോപണത്തിനും തെളിവ് ഹാജരാക്കിയിട്ടില്ല. വിശ്വസിപ്പിക്കാനായി കാശി ക്ഷേത്രത്തിന്റെ പഴയ ചിത്രം നല്‍കിയിട്ടുണ്ടെങ്കിലും അത് മൂടിവച്ചതായി കാണുന്നില്ല.
സൗദി രാജാവിന്റെ നെഹ്രുവുമൊത്തുളള ചിത്രം നല്‍കിയിട്ടുണ്ട്. പക്ഷേ, അത് വീഡിയോയില്‍ പറയുന്ന സന്ദര്‍ഭത്തിലേതാണെന്നതിന് തെളിവൊന്നുമില്ല.
വാരാണസിയില്‍ പല പ്രമുഖവിദേശികളും സന്ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും അന്നൊന്നും ക്ഷേത്രം മൂടിവച്ചിട്ടില്ലെന്നതും പ്രധാനമാണ്.
ഗ്യാന്‍വാപി മസ്ദിനെതിരേ നടക്കുന്ന വിദ്വേഷപ്രചാരണത്തിന്റെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോ.
അതേസമയം വിദേശരാജ്യങ്ങളിലെ അധികാരസ്ഥാനത്തിരിക്കുമ്പോള്‍ തെരുവോരങ്ങള്‍ മറച്ചുവയ്ക്കുന്ന രീതി ബിജെപിയുടെ കണ്ടുപിടിത്തമാണ്. ഏറ്റവും അവസാനം അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ സന്ദര്‍ശന സമയത്ത് ഗുജറാത്ത് സര്‍ക്കാര്‍ ചേരികള്‍ മറച്ചുവച്ചിരുന്നു. ഇന്ത്യയില്‍ പിന്നീട് അത് വിവാദമായി.