അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലെത്തിയ ശേഷം കശ്മീരില്‍ 60 പേരെ കാണാതായെന്ന വാര്‍ത്ത വ്യാജമെന്ന് കശ്മീര്‍ പോലിസ്
ശ്രീനഗര്‍: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചശേഷം കശ്മീര്‍ താഴ് വരയില്‍ നിന്ന് 60 യുവാക്കളെ കാണാതായെന്ന മാധ്യമവാര്‍ത്തയെത്തള്ളി കശ്മീര്‍ പോലിസ്.
ഇതുമായി ബന്ധപ്പെട്ട് വന്ന മുഴുവന്‍ വാര്‍ത്തയും വ്യാജമാണെന്ന് കശ്മീര്‍ സോണല്‍ പോലിസ് ഐജി വിജയ് കുമാര്‍ ട്വീറ്റ് ചെയ്തു.
ആഗസ്ത് 15ന് അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം യുവാക്കളെ കാണാനില്ലെന്ന വാര്‍ത്തക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. സാമൂഹികമാധ്യമങ്ങളായിരുന്നു വാര്‍ത്തയുടെ പിന്നില്‍.
അഫ്ഗാന്‍ പിടിച്ചെടുത്ത സൈനിക നടപടിയില്‍ ഈ പ്രദേശത്തുനിന്നുള്ളവര്‍ പങ്കെടുത്തിരുന്നെന്ന വാര്‍ത്തയും പുറത്തുവന്നിരുന്നു.
താലിബാന്‍ ഭരണം പിടിച്ചത് ഇന്ത്യക്ക് സുരക്ഷാഭീഷണിയുണ്ടാക്കില്ലെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകച്ചു.