കശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ ഉറപ്പ് ലഭിച്ചതുകൊണ്ട്: മെഹ്ബൂബ മുഫ്തി

Update: 2022-08-15 18:01 GMT

ശ്രീനഗര്‍: 1947ല്‍ കശ്മീരികള്‍ ദേശീയപതാക സ്വീകരിക്കാന്‍ തയ്യാറായത് ചില ഭരണഘടനാപരമായ ഉറപ്പുകള്‍ ലഭിച്ചതുകൊണ്ടെന്നും ആ ഉറപ്പുകളാണ് 2019ല്‍ ലംഘിക്കപ്പെട്ടതെന്നും പിഡിപി പ്രസിഡന്റ് മെഹബൂബ മുഫ്തി. ദേശീയപതാക ഉയര്‍ത്തിയില്ലെങ്കില്‍ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന്  കശ്മീരികളെ ഭീഷണിപ്പെടുത്തിയതായി  അവര്‍  പറഞ്ഞു.

'1947 ഒക്‌ടോബറില്‍ ജമ്മു കശ്മീരിലെ ജനങ്ങള്‍ ഇന്ത്യന്‍ പതാക സ്വീകരിച്ചു. എന്നാല്‍ ചില വ്യവസ്ഥകള്‍ക്കും സ്വന്തം പതാക പോലെയുള്ള ഭരണഘടനാ ഉറപ്പുകള്‍ക്കും പുറത്താണ് അതെന്ന് നാം മറക്കരുത്. ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര സംഘടനയായ ആര്‍എസ്എസ്സും അത് സ്വീകരിച്ചിരുന്നു'. 

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശ്രീനഗറിലെ ലാല്‍ ചൗക്കില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതായി കാണിക്കുന്ന 1950 കളിലെ ഫോട്ടോ അവര്‍ പോസ്റ്റ് ചെയ്തു. 

'ദേശീയ പതാകയും 1952ല്‍ അംഗീകരിക്കപ്പെട്ട ജമ്മു കശ്മീര്‍ സംസ്ഥാന പതാകക്കുമിടയില്‍ ജവഹര്‍ ലാല്‍ നെഹ്‌റു തലയുയര്‍ത്തി നില്‍ക്കുന്നു, 2019ലാണ് അത് എടുത്തുമാറ്റിയത്. ഇപ്പോള്‍, ഇന്ത്യന്‍ പതാക പ്രതിനിധീകരിക്കുന്ന എല്ലാ അടിസ്ഥാന മൂല്യങ്ങളും അപകടത്തിലാണ്'- അവര്‍ പറഞ്ഞു.

76ാമത് സ്വാതന്ത്ര്യ ദിനത്തില്‍ നിരവധി കശ്മീരികള്‍ ദേശീയ പതാക ഉയര്‍ത്തിയെന്ന ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ അവകാശവാദങ്ങളെ അവര്‍ ചോദ്യം തള്ളിക്കളഞ്ഞു. 

കശ്മീരികള്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തിയതിനെക്കുറിച്ച് ജമ്മു കശ്മീര്‍ ഭരണകൂടം വീമ്പിളക്കുകയാണ്. പതാക ഉയര്‍ത്തിയില്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണി മുഴക്കിയാണ് അവര്‍ തീരുമാനം നടപ്പാക്കിയത്-അവര്‍ കുറ്റപ്പെടുത്തി. 

Tags:    

Similar News