കയാക്കിങ് : സ്ലാലോം വിഭാഗത്തിൽ തിളങ്ങി ശിഖ ചൗഹാനും അമിത് താപ്പയും

Update: 2022-08-13 12:33 GMT

കോഴിക്കോട് : കുതിച്ചൊഴുകുന്ന പുഴയെ ആവേശം കൊള്ളിച്ച് അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ യുവകയാക്കാർമാരുടെ മാസ്മരിക പ്രകടനം. എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ വെള്ളിയാഴ്ച നടന്നത് സ്ലാലോം വിഭാഗത്തിൽ രണ്ട് മത്സരങ്ങൾ. സ്ലാലോം പ്രൊഫഷണൽ വനിതാ മത്സരത്തിൽ മധ്യപ്രദേശിൽ നിന്നുള്ള 19കാരി ശിഖ ചൗഹാൻ ഒന്നാം സ്ഥാനവും 21കാരി ജാൻവി ശ്രീവാസ്തവ രണ്ടാം സ്ഥാനവും നേടി. ഏഴാമത് വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൽ റാപ്പിഡ് റാണി വിജയിയായിരുന്നു ശിഖ. 

ഉത്തരാഖണ്ഡ് സ്വദേശി 22 വയസുള്ള നൈന അധികാരി മൂന്നാം സ്ഥാനവും നേടി. മത്സര വിഭാഗത്തിൽ ഏഴു പേരാണ് പങ്കെടുത്തത്. 

സ്ലാലോം പ്രൊഫഷണൽ പുരുഷ വിഭാഗം മത്സരത്തിൽ ഉത്തരാഖണ്ഡിൽ നിന്നുള്ള 22കാരൻ അമിത് താപ്പ ഒന്നാം സ്ഥാനവും 25കാരൻ കുൽദീപ് സിംഗ് മൂന്നാം സ്ഥാനവും നേടി. മധ്യപ്രദേശിൽ നിന്നുള്ള ഹിതേഷ് കേവാതിനാണ് രണ്ടാം സ്ഥാനം. 29 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. 

ഇന്ന് രാവിലെ സ്ലാലോം ഇന്റർമീഡിയേറ്റ് മത്സരവും ഉച്ചക്ക് പുരുഷ-വനിതാ വിഭാഗത്തിൽ ബോട്ടർ ക്രോസ്സ് പ്രൊഫഷണൽ മത്സരവും നടന്നു.

Similar News