'മുഖ്യമന്ത്രിയുടെ കഥക്ക് പോലിസിന്റെ തിരക്കഥ,അക്രമത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന് പറയാത്തത് മഹാഭാഗ്യം';പോലിസ് റിപോര്‍ട്ടിനെതിരേ കെ സി വേണുഗോപാല്‍
മുഖ്യമന്ത്രി പറഞ്ഞാല്‍ അതനുസരിച്ച് റിപോര്‍ട്ട് എഴുതുന്ന പോലിസാണ് സംസ്ഥാനത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു
ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐക്കാരല്ല, കോണ്‍ഗ്രസുകാരാണ് എന്ന് മുഖ്യമന്ത്രി 24ാം തീയതി തന്നെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞാല്‍ അതനുസരിച്ച് റിപോര്‍ട്ട് എഴുതുന്ന പോലിസാണ് സംസ്ഥാനത്ത് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി ആസൂത്രണം ചെയ്ത ആക്രമണം ആണെന്ന് പറയാതിരുന്നത് മഹാഭാഗ്യം. മുഖ്യമന്ത്രി ഇത്തരത്തില്‍ പ്രസ്താവന നടത്താതിരുന്നതു തന്നെ മഹാഭാഗ്യം. രാഹുല്‍ഗാന്ധി ആസൂത്രണം ചെയ്തതാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നതെങ്കില്‍ പോലിസ് അതുപോലെ തന്നെ റിപോര്‍ട്ട് എഴുതി നല്‍കുമായിരുന്നെന്നും കെ സി വേണുഗോപാല്‍ പരിഹസിച്ചു.
സംഭവം നടന്നതിന് ശേഷം 4.05 ന് ഗാന്ധിയുടെ ഫോട്ടോ അവിടെ ഉണ്ടായിരുന്നു എന്നാണ് ഇപ്പോള്‍ പറയുന്നത്. അന്ന് 4.15 നും 4.30 നും ഇടയില്‍ താന്‍ വയനാട് എസ്പിയെ വിളിച്ചിരുന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞത് എസ്എഫ്‌ഐ പ്രവര്‍ത്തകരെ പുറത്തിറക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നാണ്.എസ്എഫ്‌ഐക്കാര്‍ ഓഫിസില്‍ കയറിയത് പിന്നിലൂടെയാണ്,അക്രമികളെ പോലിസ് പുറം തട്ടി പ്രോല്‍സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്.അക്രമ സംഭവം നടക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവിടെയില്ലായിരുന്നു.ഓഫിസ് സ്റ്റാഫുകളെ മര്‍ദ്ദിച്ചവശരാക്കി.കേസെടുക്കുമെന്ന് പേടിപ്പിക്കേണ്ട.വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയര്‍ന്നേക്കാമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.