കെസിബിസി പ്രഫഷണല്‍ നാടക മല്‍സരം
ഒന്നാം സ്ഥാനം നേടുന്ന 'എ' ഗ്രേഡ് നാടകത്തിനു അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. നല്ല നടന്‍, നടി, രചയിതാവ്, സംവിധായകന്‍, സഹ നടന്‍, നടി എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ശില്‍പവും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് കെസിബിസി മീഡിയ സെക്രട്ടറി ഫാ.എബ്രഹാം ഇരിമ്പിനിക്കല്‍
കൊച്ചി: കെസിബിസി മാധ്യമ കമ്മീഷന്‍ വര്‍ഷംതോറും നടത്തി വരാറുള്ള അഖില കേരള പ്രഫഷണല്‍ നാടക മല്‍സരം സെപ്തംബര്‍ അവസാന വാരം നടക്കുമെന്ന് കെസിബിസി മീഡിയ സെക്രട്ടറി ഫാ.എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു. മുപ്പത്തിനാലാമത് പ്രഫഷണല്‍ നാടക മേളയാണ് ഈ വര്‍ഷം അരങ്ങേറുന്നത്.ഒന്നാം സ്ഥാനം നേടുന്ന 'എ' ഗ്രേഡ് നാടകത്തിനു അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും നല്‍കും. നല്ല നടന്‍, നടി, രചയിതാവ്, സംവിധായകന്‍, സഹ നടന്‍, നടി എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ശില്‍പവും സര്‍ട്ടിഫിക്കറ്റും നല്‍കുന്നതാണ്.
മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന സമിതികള്‍ 250 രൂപ രജിസ്‌ട്രേഷന്‍ ഫീസോടൊപ്പം നാടക സ്‌ക്രിപ്റ്റിന്റെ രണ്ട് കോപ്പികളും 2022 ആഗസ്റ്റ് 5നു മുന്‍പ് കെസിബിസി മീഡിയ ഓഫീസില്‍ എത്തിക്കമെന്നും ഫാ.എബ്രഹാം ഇരിമ്പിനിക്കല്‍ അറിയിച്ചു. . തിരഞ്ഞെടുക്കപെടുന്ന നാടകങ്ങള്‍ പി ഒ സി ഓഡിറ്റോറിയത്തില്‍ സെപ്റ്റംബര്‍ അവസാന വാരം അവതരിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ എബ്രഹാം ഇരിമ്പിനിക്കല്‍,സെക്രട്ടറി, കെസിബിസി മീഡിയ, പി ഒ സി, പാലാരിവട്ടം, കൊച്ചി,പിന്‍- 682025 എന്ന വിലാസത്തിലോ 9947589442 എന്ന മൊബൈല്‍ ഫോണ്‍ നമ്പറിലോ ബന്ധപ്പെടണമെന്നും അറിയിച്ചു.