കേരളത്തിന് ഇന്ത്യാ ടുഡേ അവാര്‍ഡ്
ടൂറിസം, ശുചിത്വം, പരിസ്ഥിതി എന്നിവയിലെ മികച്ച പ്രകടനത്തിനാണ് കേരളം അവാര്‍ഡിനര്‍ഹമായത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ 20 സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
ന്യൂഡല്‍ഹി: ഇന്ത്യാ ടുഡേ ഏര്‍പ്പെടുത്തിയ 'സ്‌റ്റേറ്റ് ഓഫ് ദി സ്‌റ്റേറ്റ്‌സ് കോണ്‍ക്ലേവ് 2019' ലെ അവാര്‍ഡ് കേരള സര്‍ക്കാരിനു വേണ്ടി ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ഡോ. എ സമ്പത്ത് ഏറ്റുവാങ്ങി. ടൂറിസം, ശുചിത്വം, പരിസ്ഥിതി എന്നിവയിലെ മികച്ച പ്രകടനത്തിനാണ് കേരളം അവാര്‍ഡിനര്‍ഹമായത്. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ 20 സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് കേരളം ഈ നേട്ടം കൈവരിച്ചത്.
വിനോദസഞ്ചാര മേഖലയില്‍ ഇന്ത്യാ ടുഡേയുടെ റാങ്കിങ്ങില്‍ കേരളം കഴിഞ്ഞ കൊല്ലത്തെ മൂന്നാം സ്ഥാനത്തില്‍ നിന്നുമാണ് ഒന്നാം സ്ഥാനത്തെത്തിയത്. ശുചിത്വം, പരിസ്ഥിതി എന്നിവയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഡല്‍ഹി ഐടിസി മൗര്യ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് അവാര്‍ഡ് സമ്മാനിച്ചത്. ഇന്ത്യന്‍ ടുഡേ ചെയര്‍മാന്‍ അരുണ്‍ പുരി ചടങ്ങില്‍ അധ്യക്ഷനായിരുന്നു.