മുട്ടുംവിളിയില്‍ വിസ്മയം തീര്‍ക്കുന്ന മുഹമ്മദ് ഹുസയ്‌ന് കേരള പ്രവാസി ഫോറത്തിന്റെ ആദരം

Update: 2021-12-26 08:51 GMT

അജ്മാന്‍: മുട്ടുംവിളിയെന്ന കാലാരൂപം കൈകാര്യ ചെയ്യുന്നതില്‍ അര നൂറ്റാണ്ട് പിന്നിടുന്ന കണ്ണമ്പ്ര ചൂര്‍ക്കുന്ന് സ്വദേശി കെ എസ് മുഹമ്മദ് ഹുസയ്നെ അജ്മാന്‍ കേരള പ്രവാസി ഫോറം ആദരിച്ചു. ഹ്രസ്വസന്ദര്‍ശനത്തിനായി യുഎഇയിലെത്തിയ അദ്ദേഹത്തിന് സ്വീകരണവും ഉപഹാരവും നല്‍കിയാണ് ആദരിച്ചത്.

സ്വീകരണ പരിപാടിയില്‍ അജ്മാന്‍ കേരളപ്രവാസി ഫോറം പ്രവര്‍ത്തകന്‍ ഹസ്സൈനാര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി കട്ടയിലാണ് ഉപഹാരസമര്‍പ്പണം നടത്തിയത്.

പഴയകാല വാദ്യോപകരണങ്ങളായ ചീനി (കുഴല്‍), ഒറ്റ, മുരശ്, ദോള്‍, ചിലമ്പ് എന്നിവ ഉപയോഗിച്ചാണ് മുഹമ്മദ് ഹുസയ്നും സംഘവും മുട്ടുംവിളി എന്ന മാസ്മരിക സംഗീതം അവതരിപ്പി ക്കുന്നത്. പിതാവില്‍ നിന്ന് പാരമ്പര്യമായി കൈമാറ്റം കിട്ടിയ കലാരൂപമാണ് അര നൂറ്റാണ്ടു പിന്നിട്ടിട്ടും കൈമോശം വരാതെ ഹുസയ്ൻ സൂക്ഷിക്കുന്നത്. ഇതിന്റെ പേരില്‍ അദ്ദേഹം  അറബ് നാട്ടിലും പ്രശസ്തനാണ്.

കേരള പ്രവാസി ഫോറത്തിന്റെ പ്രവര്‍ത്തന മികവിനെ അദ്ദേഹം പ്രശംസിച്ചു.

സ്വീകരണപരിപാടിയില്‍ മുസദ്ദിഖ് ഇത്തിക്കാട്ട് സ്വാഗതം പറഞ്ഞു. സുധീര്‍ നന്ദി രേഖപ്പെടുത്തി. ഹമരിയ റെസ്‌റ്റോറന്റില്‍ നടന്ന പരിപാടിയില്‍ നിരവധി പേര്‍ പങ്കെടുത്തു.  

Tags:    

Similar News