'കേരള സ്‌റ്റോറി' സിനിമ നിരോധിക്കണം: നാഷനല്‍ യൂത്ത് ലീഗ്

Update: 2022-11-09 08:20 GMT

കോഴിക്കോട്: നിയമവിരുദ്ധവും വ്യാജവുമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്ന 'കേരള സ്‌റ്റോറി' സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കരുതെന്നും നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡിനും ഡിജിപിക്കും പരാതി നല്‍കിയെന്ന് നാഷനല്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഷംസീര്‍ കരുവന്തിരുത്തി.

മലയാളികളെ മുഴുവന്‍ അപമാനിക്കുന്ന തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാവിരുദ്ധവുമായ ഉള്ളടക്കമാണ് ടീസറില്‍ കാണിച്ചിട്ടുള്ളത്. വ്യാപകമായ വംശീയ വര്‍ഗീയ പ്രചാരണങ്ങള്‍ ഈ സിനിമയുടെ മറവില്‍ നടക്കുന്നുണ്ട്- ഷംസീര്‍ പറഞ്ഞു.

Tags:    

Similar News