കേരള സുന്നി ജമാഅത്ത് മീലാദ് ക്യാപെയ്ന്‍ സമാപിച്ചു

Update: 2022-10-27 11:02 GMT

കോഴിക്കോട്: കേരള സുന്നീ ജമാഅത്ത് തിരുനബി നിന്ദയല്ല നന്ദിയാണ് ധര്‍മ്മം എന്ന പ്രമേയത്തില്‍ സംഘടിപ്പിച്ച മീലാദ് കാംപയിന്‍ സമാപിച്ചു. സമാപന സമ്മേളനം കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സിക്രട്ടറി മൗലാനാ എ. നജീബ് മൗലവി ഉദ്ഘാടനം ചെയ്തു.

എല്ലാ കാലത്തും ധര്‍മ്മവും സംസ്‌കാരവും നിലനിര്‍ത്തുന്ന സമൂഹസൃഷ്ടിപ്പിന് കാരണമായ തിരുനബിയോട് നന്ദി പുലര്‍ത്തുന്നവരും അല്ലാത്തവരും ഉണ്ടാവുമെന്നത് പ്രപഞ്ച വ്യവസ്ഥിതിയുടെ ഭാഗമാണ്. നന്ദി കാണിക്കേണ്ടവരോടൊക്കെ നിന്ദ പ്രകടിപ്പിക്കുന്നവരുമുണ്ടല്ലോ. പ്രവാചക ദൗത്യം തൊട്ട് ആരംഭിച്ച പ്രവാചക നിന്ദ ലോകാവസാനം വരേ തുടരും. പ്രവാചക ദര്‍ശനങ്ങള്‍ കൂടുതല്‍ പഠിക്കാനും പ്രചരിപ്പിക്കാനുമാണ് ഇത്തരം അവസരങ്ങള്‍ ഉപയോഗപ്പെടുത്തേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

സ്‌റ്റേറ്റ് പ്രസിഡണ്ട് സയ്യിദ് അഷ്‌റഫ് ബാഹസ്സന്‍ തങ്ങള്‍ ചെട്ടിപ്പടി അദ്ധ്യക്ഷത വഹിച്ചു. എ.എന്‍ സിറാജുദ്ധീന്‍ മൗലവി വീരമംഗലം ജലീല്‍ വഹബി മുന്നിയൂര്‍ എന്നിവര്‍ പ്രമേയ പ്രഭാഷണം നടത്തി. എസ് .വൈ .എസ് ജില്ലാ സിക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ,ബശീര്‍ ഫൈസി ചെറുകുന്ന്, അബൂ ഹന്നത്ത് കുഞ്ഞുമുഹമ്മദ് മൗലവി, അഡ്വ: അല്‍ വാരിസ് അബ്ദുന്നാസിര്‍ സഖാഫി, മുഹമ്മദ് ഫവാസ് വഹബി, സലീം വഹബി ഉപ്പട്ടി എന്നിവര്‍ പ്രസംഗിച്ചു. വി .എച്ച് അബൂ സ്വാലിഹ് മദനി ദുആക്ക് നേതൃത്വം നല്‍കി. ഹാഷിം ഹംസ വഹബി അഡ്വാര്‍ കണ്ണൂര്‍ സ്വാഗതവും അബ്ദുര്‍റഹ്മാന്‍ മൗലവി ചെര്‍ലട്ക്ക നന്ദിയും പറഞ്ഞു.

Tags:    

Similar News