താല്‍പര്യങ്ങളടിച്ചേല്‍പിക്കാന്‍ വിദ്യാഭ്യാസരംഗം ദുരുപയോഗം ചെയ്യരുത്: അധ്യാപക സമ്മേളനം
തിരൂര്‍: വിദ്യാഭ്യാസത്തിന്റ ഉപകരണങ്ങളായ പാഠ്യപദ്ധതി, ബോധന രീതികള്‍, പരീക്ഷാസമ്പ്രദായം എന്നിവയിലൂടെ ഭരണകൂട താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്നത് ജനാധിപത്യാവകാശ നിഷേധമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന സമിതി സംഘടിപ്പിച്ച കേരളാ അധ്യാപക സമ്മേളനം അഭിപ്രായപ്പെട്ടു.
ലഹരി മുക്ത സമൂഹ സൃഷ്ടിപ്പിനായി ലഹരി നിര്‍മാര്‍ജന മുഖ്യ അജണ്ടയാക്കി പാഠ്യപദ്ധതികള്‍ പരിഷ്‌കരിക്കണം.
സമൂഹത്തിന്റെ സദാചാര ബോധത്തെ ചോദ്യം ചെയ്യുന്ന വിധം സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ക്കും സ്വതന്ത്ര ലൈംഗി ചിന്തകള്‍ക്കും പ്രോത്സാഹനം നല്‍കുന്ന പരിഷ്‌കാരങ്ങളില്‍ നിന്നും വിദ്യാഭ്യാസ വകുപ്പ് പിന്മാറണം.
രാഷ്ട്രപിതാവിന്റെ ഘാതകരടക്കമുള്ള വര്‍ഗീയ നേതാക്കന്മാരുടെ ചരിത്രം മഹത്വവല്‍ക്കരിച്ച് പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം അപലപനീയമാണ്. വിദ്വേഷവും വെറുപ്പും വര്‍ഗീയതയും സമൂഹത്തില്‍ നിഷ്‌കാസിതമാവാന്‍ സഹിഷ്ണുതയുടെയും രാജ്യത്തിന്റെ മഹത്തായ പാരമ്പര്യവും സാഹോദര്യവും ഉള്‍ക്കൊള്ളുന്ന പാഠഭാഗങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കണം. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി താജുദ്ദീന്‍ സലാഹി അധ്യക്ഷത വഹിച്ചു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡണ്ട് പി എന്‍ അബ്ദുല്ലത്തീഫ് മദനി, കെ എസ് ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി എം അഹമ്മദ് മാസ്റ്റര്‍, കെ എ ടി എഫ് സംസ്ഥാന സെക്രട്ടറി എം മന്‍സൂര്‍ മാസ്റ്റര്‍ മാടപാട്ട്, വിസ്ഡം സംസ്ഥാന വൈസ് പ്രസിഡണ്ട് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സെക്രട്ടറി ടി കെ അഷറഫ്, ഹാരിസ് മദനി കായകൊടി, ഡോ. അബ്ദുല്ല ഫാസില്‍, ഡോ. ജൗഹര്‍ മുനവ്വര്‍, സി മുഹമ്മദ് അജ്മല്‍, സിയാദ് തിരൂരങ്ങാടി, പ്രഫ. ഹാരിസ് ബിനു സലീം, അര്‍ഷദ് താനൂര്‍ എന്നിവര്‍ വിഷയാവതരണം നടത്തി. മുജീബ് മദനി ഒട്ടുമ്മല്‍, ടി കെ നിഷാദ്
ഒ മുഹമ്മദ് അന്‍വര്‍ മാസ്റ്റര്‍, നാസര്‍ ബാലുശ്ശേരി എന്നിവര്‍ സംസാരിച്ചു.