തിരുവനന്തപുരം: കേരള സര്‍വകലാശാലക്ക് കീഴിലുള്ള കോളജുകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന വിദ്യാര്‍ത്ഥി യൂനിയന്‍ തിരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തിരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല വ്യക്തമാക്കി.
കേരള സര്‍വകലാശാല യൂനിയന്‍ തിരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കൊവിഡ് നിരക്ക് ദിനംപ്രതി കൂടുകയാണന്നും വ്യാപന സാധ്യത കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് മാറ്റണമെന്നും ഒരു വിദ്യാര്‍ത്ഥി ആവശ്യപ്പെട്ടിരുന്നു. ഈ ഹര്‍ജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.